കരുനാഗപ്പള്ളി : തൊടിയൂർ വൈകുണ്ഠാശ്രമത്തിന്റെ സ്ഥാപകനും പ്രഥമ മഠാധിപതിയുമായിരുന്ന പത്മനാഭ ഗുരുവിന്റെ 125-ാം ജയന്തി വിവിധ ചടങ്ങുകളോടെ ആഘോഷിക്കുന്നു. ഒരു വർഷം നീണ്ട് നിൽക്കുന്ന ആഘോഷ പരിപാടികൾ ധന്ന്വന്തരി യാഗത്തോടെ 15 ന് ആരംഭിക്കും. യാഗം 21 ന് സമാപിക്കും. യാഗത്തിന് മൂടപ്പിലാപ്പള്ളി വാസുദേവ സോമയാജിപ്പാട് നേതൃത്വം നൽകും. തൊടിയൂർ ദക്ഷിണ കാശി ദിവ്യ ക്ഷേത്രത്തിൽ നടക്കുന്ന യാഗത്തിൽ ഭക്തജനങ്ങൾക്ക് നേരിട്ടും ഓൺലൈനായും പങ്കെടുക്കാം. www.sreedhakshinakashi.online എന്ന സൈറ്റ് വഴിയും 94974 23211 എന്ന നമ്പരിലും രജിസ്റ്റർ ചെയ്യാം. വാർത്താ സമ്മേളനത്തിൽ വൈദികപീഠം ചെയർമാൻ സുജിത് സുകുമാരൻ, രാജീവ് സൂര്യൻ, ബിജു ഗൗരി, ജയമോഹൻ ,വിനോജ് എന്നിവർ പങ്കെടുത്തു.