പത്തനാപുരം : അലിമുക്ക് കേന്ദ്രമാക്കി സംസ്ഥാന തലത്തിൽ പ്രവർത്തിച്ചു വരുന്ന കനിവ് കൂട്ടായ്മയുടെ സഞ്ചരിക്കുന്ന സാന്ത്വന പരിചരണ യൂണിറ്റിന്റെ ഉദ്ഘാടനം മന്ത്രി കെ.എൻ.ബാലഗോപാൽ നിർവഹിച്ചു. പ്രസിഡന്റ് എസ്.സജീഷ് അദ്ധ്യക്ഷനായി. സ്വാഗതം രഞ്ജിതും കറവൂർ എൽ വർഗ്ഗീസ് റിപ്പോർട്ടും അവതരിപ്പിച്ചു. പ്രതിഭകളെ ആദരിക്കൽ എസ്. വേണുഗോപാലും ലോഗോ പ്രകാശനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആനന്ദവല്ലിയും ഐ.ഡി കാർഡ് വിതരണം കലാദേവിയും നിർവഹിച്ചു. കുമരൻ സിൽക്സ് എം .ഡി പി.കെ.കുമാർ കെ.രാജഗോപാൽ, എം. മീരാപ്പിളള, എൻ.ജഗദീശൻ, തുളസി, ആർ.ആരോമലുണ്ണി എന്നിവർ പ്രസംഗിച്ചു. കനിവ് ട്രഷറർ കെ.എസ് .ഷാജു നന്ദി പറഞ്ഞു