പോരുവഴി : ഇടയക്കാട് നളന്ദ ഗ്രന്ഥശാലയുടെയും ഇടയ്ക്കാട് ഗ്രാമ വികസന സമിതിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ ഗാന്ധി ജയന്തി ദിനത്തിൽ ഇടയ്ക്കാട് മാർക്കറ്റ് പരിസരവും ഗ്രന്ഥശാലാ പരിസരവും ശുചീകരിച്ചു. മാർക്കറ്റിലും പരിസരത്തും പൊതുജനങ്ങൾ വലിച്ചെറിഞ്ഞ പ്ളാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ച് ഹരിത കർമ്മസേനയെ ഏൽപ്പിച്ചു. ഗ്രന്ഥശാലയുടെ പ്രസിഡന്റ് നീലാംബരൻ , ഗ്രാമ വികസന സമിതിയുടെ ട്രഷറർ വിജയൻ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.