pho
കൊല്ലം-തിരുമംഗലം ദേശിയ പാതയിലെ ഒറ്റക്കൽ ലുക്കൗട്ടിൽ റോഡിൽ വീണ കൂറ്റൻ പാറ

പുനലൂർ: കനത്ത മഴയെ തുടർന്ന് കൊല്ലം - തിരുമംഗലം ദേശീയ പാതയിൽ കൂറ്റൻ പാറ ഇളകി വീണ് ഗതാഗതം ഭാഗീകമായി മുടങ്ങി. ദേശീയ പാതയോരത്തെ ഒറ്റക്കൽ ലുക്കൗട്ടിന് സമീപത്തായിരുന്നു സംഭവം. ചൊവ്വാഴ്ച അർദ്ധ രാത്രിയിൽ പെയ്ത കനത്ത മഴയെ തുടർന്ന് ഇന്നലെ പുലർച്ചെയാണ് കൂറ്റാൻ പാറ റോഡിന്റെ വശത്തേക്ക് വീണത്. വൈകിട്ടോടെ രണ്ട് ജെ.സി.ബി ഉപയോഗിച്ചാണ് കൂറ്റൻ പാറ പായോരത്ത് നിന്ന് നീക്കം ചെയ്തത്. ഇത് കൂടാതെ ദേശീയ പാതയിലെ തെന്മല എം.എസ്.എല്ലിൽ പുതിയതായി പണിത കൂറ്റൻ പാർശ്വഭിത്തിയോടെ ചേർന്ന പാതയിൽ വിള്ളൽ വീണത് ഗതാഗതത്തിന് ഭീഷണിയായി മാറി. ദേശീയ പാത നവീകരണങ്ങളുടെ ഭാഗമായി കഴിഞ്ഞ വർഷം കരിങ്കല്ലിൽ പണിത പാർശ്വഭിത്തി ഇരുത്തിയതിനെ തുടർന്നാകാം പാതയോരം ഇടിഞ്ഞ് ഇറങ്ങിയതെന്നാണ് പ്രാഥമിക നിഗമനം. ഇതിന് പടിഞ്ഞാറ് ഭാഗത്ത് റോഡിലേക്ക് ചരിഞ്ഞു നിന്ന മരം കട പുഴകി വീണത് കാരണം ദേശീയ പാതക്കും ഭീഷണിയായി മാറിയിരിക്കുകയാണ്.