കൊല്ലം: ദേശീയപാത വികസനത്തിനുള്ള സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട നടപടികളുടെ ഭാഗമായി ഭൂഉടമകൾക്ക് അർഹമായ നഷ്ടപരിഹാരം അനുവദിക്കുന്നതിന് ആവശ്യമായ രേഖകൾ ഹാജരാക്കാൻ അദാലത്ത് നടത്തും.

ആദിച്ചനല്ലൂർ വില്ലേജിലെ ഭൂഉടമകൾ 11നും തഴുത്തല- 12, മയ്യനാട്- 13, ശക്തികുളങ്ങര- 16 തീയതികളിലും അസൽ ആധാരം, മൂന്നാധാരം, പുതിയ കരം രസീത്, കൈവശ / ജപ്തി ​- ബാദ്ധ്യത രഹിത സർട്ടിഫിക്കറ്റ്, വസ്തു സംബന്ധമായ ബാദ്ധ്യത സർട്ടിഫിക്കറ്റ്, ഏറ്റെടുക്കുന്ന ഭൂമിയിൽ കെട്ടിടം ഉണ്ടെങ്കിൽ കെട്ടിട ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ്, തൻവർഷത്തെ കെട്ടിട നികുതി രസീത്, ആധാർ / പാൻ കാർഡുകൾ, ബാങ്ക് അക്കൗണ്ട് പാസ്ബുക്ക് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം കൊല്ലം പള്ളിമുക്കിലെ വടക്കേവിള വില്ലേജ് ഓഫീസ് കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സ്പെഷ്യൽ തഹസിൽദാരുടെ കാര്യാലയത്തിൽ നേരിട്ട് എത്തിച്ചേരണമെന്ന് സ്പെഷ്യൽ ഡെപ്യൂട്ടി കളക്ടർ അറിയിച്ചു.