seva-padam
പ്രധാനമന്ത്രിയുടെ ജന്മദിനവുമായി ബന്ധപ്പെട്ട് മഹിളാമോർച്ച കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻകാല ഭാരവാഹികളെ ആദരിച്ചപ്പോൾ

കൊല്ലം: പ്രധാനമന്ത്രിയുടെ ജന്മദിനവുമായി ബന്ധപ്പെട്ട് മഹിളാമോർച്ച കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻകാല മഹിളാമോർച്ച സംസ്ഥാന, ജില്ല ഭാരവാഹികളെ ആദരിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ആർ.ബി. രാകേന്ദു ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ്‌ അഡ്വ. ബിറ്റി സുധീർ അദ്ധ്യക്ഷത വഹിച്ചു.

ബി.ജെ.പി ജില്ല പ്രസിഡന്റ്‌ ഗോപകുമാർ മുഖ്യ പ്രഭാഷണം നടത്തി. മഹിളാമോർച്ച മുൻ സംസ്ഥാന വൈസ് പ്രസിഡന്റ്‌ ചന്ദ്രിക, മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയും ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റുമായ രാധാമണി, മുൻ ജില്ല പ്രസിഡന്റും 20 വർഷമായി പേരയം മെമ്പറുമായ വസന്ത ബാലചന്ദ്രൻ, മുൻ സംസ്ഥാന വൈസ് പ്രസിഡന്റ്‌ ലതിക സോമൻ എന്നിവരെ ആദരിച്ചു. മഹിളാമോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ്‌ അഡ്വ. രൂപ ബാബു, ജില്ല ഭാരവാഹികളായ ഗീത ചിത്രസേനൻ, പുഷ്പകുമാരി, ചെറുപുഷ്പം, ജില്ല സമിതി അംഗം മിനികുമാരി, സിന്ധു സുധീർ, ഷീജ, മായ, മിനി എന്നിവർ നേതൃത്വം നൽകി.