കൊല്ലം: ജില്ലാ പഞ്ചായത്തിന്റെ വെളിച്ചം പദ്ധതിയനുസരിച്ച് മണ്ഡലം ജംഗ്ഷൻ മംഗളോദയം പബ്ലിക് ലൈബ്രറി ആൻഡ് റീഡിംഗ് റൂമിന് ലഭിച്ച ഡിജിറ്റൽ പ്രൊജക്ടർ,​ സ്ക്രീൻ,​ ലാപ്പ് ടോപ്പ് എന്നിവയുടെ പ്രവർത്തനോദ്ഘാടനം 10ന് വൈകിട്ട് 5ന് ഗ്രന്ഥശാലയുടെ പുതിയ ഹാളിൽ നടക്കും. ജില്ലാ പഞ്ചായത്തംഗം എൻ.എസ്. പ്രസന്നകുമാർ ഉദ്ഘാടനം നിർവഹിക്കും. ഗ്രന്ഥശാല പ്രസിഡന്റ് ബി. ഒാമനക്കുട്ടൻ അദ്ധ്യക്ഷത വഹിക്കും. താലൂക്ക് ലൈബ്രറി കൗൺസിൽ എക്സി. കമ്മിറ്റിയംഗം എൽ. പത്മകുമാർ,​ കൊറ്റങ്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജി.എസ്. സരിത,​ മുഖത്തല ബ്ലോക്ക് പഞ്ചായത്തംഗം സതീശൻ,​ കൊറ്റങ്കര ഗ്രാമപഞ്ചായത്തംഗങ്ങളായ ഷേർളി സത്യദേവൻ,​ രഘു പാണ്ഡവപുരം,​ ജയ സജികുമാർ എന്നിവർ സംസാരിക്കും. ബി.ഡി.എസ് പരീക്ഷയിൽ വിജയിച്ച ആര്യ എസ്. വിജയനെ ആദരിക്കും.