12 റോഡുകൾക്ക് 35.96 കോടിയുടെ കേന്ദ്രാനുമതി
കൊല്ലം: കൊല്ലം ലോക്സഭാ മണ്ഡലത്തിലുള്ള 12 റോഡുകളിലെ 55.957 കിലോമീറ്റർ വികസിപ്പിക്കാൻ പ്രധാനമന്ത്രി ഗ്രാമീൺ സഡക് യോജനയിൽ ഉൾപ്പെടുത്തി 35.96 കോടി രൂപയുടെ കേന്ദ്രാനുമതി ലഭിച്ചതായി എൻ.കെ. പ്രേമചന്ദ്രൻ എം.പി അറിയിച്ചു.
അഞ്ചുവർഷത്തെ അറ്റകുറ്റപ്പണിയും പരിപാലനവും ഉൾപ്പെടെ 3.75 മീറ്റർ വീതിയിൽ റോഡ് ടാറിംഗും ഓടകളും സഹിതമാണ് വികസനം. ആറുറോഡുകൾക്ക് ചിപ്പിംഗ് കാർപ്പെറ്റും ആറു റോഡുകൾക്ക് സർഫസ് ഡ്രസിംഗ് സാങ്കേതിക വിദ്യയുമാണ് ഉപയോഗിക്കുന്നത്.
തുക അനുവദിച്ച റോഡുകൾ
ചടയമംഗലം ബ്ലോക്ക്
1. കീഴ്ത്തലക്കോട് - യുക്കാലിമുക്ക് - കാഞ്ഞിരംവിള - ആലുമുക്ക് - മുട്ടോട്ട് - തച്ചടി - തോട്ടമുക്ക് റോഡ് - 3.03 കി. മീറ്റർ: സർഫസ് ഡ്രസിംഗ്- 2.13 കോടി
2. മഞ്ഞപ്പാറ - കുണ്ടയം - പുളിമൂട് - അക്കോണം - കീഴ്ത്തോണി - ആനപ്പാറ മുക്കട- പാലമൺ റോഡ് - 4.924 കി. മീറ്റർ: ചിപ്പിംഗ് കാർപ്പെറ്റ് - 3.56 കോടി
3. കടയ്ക്കൽ ടൗൺ - ഗോവിന്ദമംഗലം - ഇടപ്പണ - ചെറുകോട് - പളളിക്കുന്നം - സംമ്പ്രമം - മൂന്നുകാലിമൂട് റോഡ് - 6.123 കി.മീറ്റർ: സർഫസ് ഡ്രസിംഗ്- 4.69 കോടി
4. പൊറീക്കൽ - പാവൂർ കാരിക്കകോണം - ചീനിവിള - വാണിചോംകോട് -കിളിത്തട്ട് - ആനകോട്ടൂർ - ഉമ്മന്നൂർ - പുലിക്കുഴി റോഡ് - 3.700 കി.മീ : സർഫസ്സ് ഡ്രസിംഗ്- 2.56 കോടി
5 പുത്താർപാലം - എൽ.എം.എസ് ജംഗ്ഷൻ - ചെറുകാട് - മുളപ്പമൺ - സൈലോൺ പെന്തക്കോസ് ചർച്ച് റോഡ് - 4.647 കി.മി: സർഫസ് ഡ്രസിഗ്- 3.16 കോടി
6. അമ്പലംകുന്ന് -ചെങ്കൂർപള്ളി -വട്ടപ്പാറ- പെറുപ്പുറം- മീയ്യണ്ണ -തെറ്റിക്കാട് റോഡ് - 3.756 കി.മീ : ചിപ്പിംഗ് കാർപ്പെറ്റ്- 1.97 കോടി
7. മുളയറച്ചൽ -കൊമ്പല്ലൂർ ടെമ്പിൾ - കൊട്ടക്കാവിള - കാരാളിക്കേണം - ഇലവിൻമൂട് റോഡ് - 5.531 കി.മീ: 3.47 കോടി
8. മാങ്കോട് - തലവരപ്പറമ്പ് - അമ്പലമുക്ക് - കാരിച്ചിറ സൈഡ് വാൾ - കല്ലുവെട്ടാംകുഴി റോഡ്- 7.760 കി.മീ : 4.34 കോടി
അഞ്ചൽ ബ്ലോക്ക്
1. കുരുവിക്കോണം - സഹ്യാദ്രി - ആർച്ചൽ - നെടിയറ - വഞ്ചിമുക്ക് - മാവിള - അരീപ്ലാച്ചി റോഡ് - 3.900 കി.മി : സർഫസ് ഡ്രസ്സിംഗ്- 2.28 കോടി
2 . ഒറ്റയ്ക്കൽ - റെയിൽവേ സ്റ്റേഷൻ- ഉറുകുന്ന് - നാൽപ്പതാം മൈൽ - കാര്യയറമുക്ക് റോഡ് - 4.200 കി.മീ: ചിപ്പിംഗ് കാർപ്പെറ്റ്- 2.59 കോടി
3. അസുരമംഗലം- കൊമ്പേറ്റിമല - തിറ്റാക്കര - അയത്തിൽ - മധുരപ്പ ഗുരുമന്ദിരം റോഡ് - 3.973 കി.മി: ചിപ്പിംഗ് കാർപ്പെറ്റ്- 2.51 കോടി
4. കെട്ടുപ്ലാച്ചി - ഇലവാരംകുഴി - പാങ്ങപ്പാറതടം - കിണറ്റുമുക്ക് ചർച്ച് റോഡ് - 4.413 കി.മി: ചിപ്പിംഗ് കാർപ്പറ്റ്- 2.66 കോടി