പടിഞ്ഞാറേ കല്ലട : ഗ്രാമ പഞ്ചായത്തിൽ കുട്ടികൾക്കുള്ള ന്യൂമോകോക്കൽ കൊൺജുഗേറ്റ് വാക്സിൻ വിതരണവും പഞ്ചായത്തുതല ഓക്സിജൻ പാർലറിന്റെ ഉദ്ഘാടനവും പഞ്ചായത്ത് പ്രസിഡന്റ് ഡോ. സി. ഉണ്ണികൃഷ്ണൻ നിർവഹിച്ചു. കുടുംബാരോഗ്യ കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ വൈസ് പ്രസിഡന്റ് എൽ. സുധ അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഉഷാലയം ശിവരാജൻ, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ. സുധീർ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അംബിക കുമാരി, ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം വി. രതീഷ്, പഞ്ചായത്ത്‌ അംഗങ്ങളായ എൻ. ശിവാനന്ദൻ, ടി. ശിവരാജൻ, സുനിതദാസ്, ഷീലാകുമാരി, എൻ. ഓമനക്കുട്ടൻപിള്ള, എച്ച്. എം. സി. അംഗം വൈ. എ. സമദ്, ഡോ. അമൃത് വിഷ്ണു, ഡോ. കേശവ് എന്നിവർ സംസാരിച്ചു.