കൊല്ലം: ഉളിയക്കോവിൽ ദുർഗാഭഗവതിക്ഷേത്രത്തിൽ നവരാത്രിപൂജയ്ക്ക് ഇന്നലെ തുടക്കമായി. വിദ്യാർത്ഥികൾക്കായി നടത്തുന്ന സരസ്വതിമന്ത്രാക്ഷരപൂജ ഒമ്പതു വരെ മൂന്നുനേരം നടക്കും.13ന് പൂജവെപ്പ്. 13നും 14 നും ദേവീഭാഗവതപാരായണം. 15ന് രാവിലെ 7.30ന് പൂജയെടുപ്പും വിദ്യാരംഭവും. തുടർന്ന് പ്രസാദവിതരണം.
തയ്യിൽ ശങ്കരനാരായണ ക്ഷേത്രത്തിൽ
പരവൂർ :തയ്യിൽ ശങ്കരനാരായണ ക്ഷേത്രത്തിൽ നവരാത്രി പൂജകൾ 15 ന് സമാപിക്കും. 13ന് പൂജവയ്‌പ്പ്, 14ന് നെയ് വിളക്ക്, സരസ്വതി പൂജ, വിദ്യാഗോപാലാർച്ചന, 15ന് ഗണപതിഹോമം, പൂജയെടുപ്പ്, വിദ്യാരംഭം, സരസ്വതിപൂജ എന്നിവ നടക്കുമെന്ന് സെക്രട്ടറി ബി. ജയരാജൻ അറിയിച്ചു. കോങ്ങാൽ താന്നിത്തും വാതുക്കൽ ദേവീ ക്ഷേത്രം പരവൂർ : കോങ്ങാൽ താന്നിത്തും വാതുക്കൽ ദേവീ ക്ഷേത്രത്തിൽ നവരാത്രി പൂജകൾ ആരംഭിച്ചു. 13ന് പൂജവയ്‌പ്പ്, 14ന് വിളക്ക്, സരസ്വതി പൂജ, 15ന് ഗണപതിഹോമം, പൂജയെടുപ്പ്, വിദ്യാരംഭം, ദേവീ ഭാഗവതപാരായണം, സരസ്വതിപൂജ എന്നിവ നടക്കും.
കോങ്ങാൽ താന്നിത്തും വാതുക്കൽ ദേവീ ക്ഷേത്രം
പരവൂർ : കോങ്ങാൽ താന്നിത്തും വാതുക്കൽ ദേവീ ക്ഷേത്രത്തിൽ നവരാത്രി പൂജകൾ ആരംഭിച്ചു. 13ന് പൂജവയ്‌പ്പ്, 14ന് വിളക്ക്, സരസ്വതി പൂജ, 15ന് ഗണപതിഹോമം, പൂജയെടുപ്പ്, വിദ്യാരംഭം, ദേവീ ഭാഗവതപാരായണം, സരസ്വതിപൂജ എന്നിവ നടക്കും.