പരവൂർ : കുഞ്ഞുങ്ങൾക്ക് ന്യുമോണിയ രോഗത്തിനെതിരെയുള്ള ന്യൂമോകോക്കൽ വാക്സിൻ വിതരണം പരവൂർ നഗരസഭയിൽ ആരംഭിച്ചു. പൊഴിക്കര കുടുംബാരോഗ്യ കേന്ദ്രത്തിൽ നഗരസഭാ ചെയർപേഴ്സൺ പി. ശ്രീജ ഉദ്‌ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഗീത മാങ്ങാകുന്ന്, കൗൺസിലർ വിമലാംബിക, മെഡിക്കൽ ഓഫീസർ ഡോ. അഞ്ജന ബാബു എന്നിവർ പങ്കെടുത്തു.