ഓയൂർ: ഡൽഹിയിൽ നടക്കുന്ന കർഷക വേട്ടയ്‌ക്കെതിരെ ഇളമാട് സർവീസ് സഹകരണ ബാങ്ക് സഹകാരികളും കർഷകരും ചേർന്ന് നടത്തിയ വിത്തുവിതയ്ക്കൽ പ്രതിഷേധം വേറിട്ടകാഴ്ച്ചയായി. ഇളമാട് സർവീസ് സഹകരണ ബാങ്ക് ക്യൂ 382 എന്നപേരിലാണ് ഇളമാട് അർക്കന്നൂർ ഏലായിൽ വിത്തുവിതയ്ക്കൽ
പ്രതിഷേധ പരിപാടി നടത്തിയത്. ജില്ലാപഞ്ചായത് പ്രസിഡന്റ് സാം കെ ഡാനിയേൽ വിത്തെറിഞ്ഞ്
ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് എം. സി. ബിനുകുമാർ അദ്ധ്യക്ഷനായി. ബ്ലോക്ക് മെമ്പർ ജി.വിക്രമൻപിള്ള, ജില്ലാപഞ്ചായത്തഗം ഷൈൻകുമാർ,ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ്
കമ്മിറ്റി ചെയർ പേഴ്സൺ ആർ.ജയന്തിദേവി , ഇളമാട് കൃഷി അസിസ്റ്റന്റ് പ്രവീൺ , സെക്രട്ടറി എ. ജലജ ,പി. കെ. ബാലചന്ദ്രൻ, ഹരി, വിനോദ് , എൻ .രവീന്ദ്രൻ പിള്ള
വാർഡ് മെമ്പർമ്മാരായ അൻസാർ റഹിം , സന്തോഷ്,ഷീജ, ഡി.തങ്കപ്പൻ കർഷക
സംഘം ടി.രമേശൻ കർഷകത്തൊഴിലാളി യൂണിയൻ , ജെ.വിക്രമൻ കിസാൻസഭ,
എന്നിവരും പങ്കെടുത്തു.