ഓച്ചിറ: യു .ഡി .എഫ് ഓച്ചിറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന സി.എം.പി സംസ്ഥാന കമ്മിറ്റി അംഗം കെ.ആർ. ഗോപൻ അനുസ്മരണം സി. എം.പി സംസ്ഥാന സെക്രട്ടറി സി.പി.ജോൺ ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ.സി.രാജൻ അനുസ്മരണ പ്രഭാഷണം നടത്തി. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ബി.എസ്.വിനോദ് അദ്ധ്യക്ഷനായി. കെ.സുഭാഷ്, എസ്. കൃഷ്ണകുമാർ, വി.എസ്. രാജേന്ദ്രൻ, കെ.കെ. സുനിൽകുമാർ, മോഹൻകുമാർ, എ.എ. അസീസ്, അയ്യാണിക്കൽ മജീദ്, ബി. സെവന്തി കുമാരി, അൻസാർ. എ. മലബാർ, കയ്യാലത്തറ ഹരിദാസ് തുടങ്ങിയവർ സംസാരിച്ചു.