ചവറ : ആർ. വൈ. എഫ് ചവറ മണ്ഡലം സമ്മേളനം റിയാസ് മാങ്കിയിൽ നഗറിൽ ആർ.വൈ.എഫ് സംസ്ഥാന പ്രസിഡന്റ്‌ സി. പി. സുധീഷ്കുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്‌ കൃഷ്ണകുമാർ അദ്ധ്യക്ഷനായി. വിഷ്ണുമോഹൻ സ്വാഗതം പറഞ്ഞു. പാർട്ടി മണ്ഡലം സെക്രട്ടറി ജസ്റ്റിൻ ജോൺ, ആർ. വൈ. എഫ് ജില്ലാ പ്രസിഡന്റ്‌ ലാലു, ആർ. വൈ. എഫ് ജില്ലാ സെക്രട്ടറി സുഭാഷ്. എസ്. കല്ലട, ലോക്കൽ സെക്രട്ടറി ഡി. സുനിൽകുമാർ, വൈശാഖ് തുടങ്ങിയവർ സംസാരിച്ചു. ആർ. വൈ. എഫ് മണ്ഡലം സെക്രട്ടറിയായി മനോജ് പന്തവിള , പ്രസിഡന്റായി സിയാദ് തേവലക്കര എന്നിവരെ തിരഞ്ഞെടുത്തു.