navbharath-
യുവമോർച്ച കൊല്ലം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മൂന്ന് ദിവസം നീണ്ടുനിന്ന നവഭാരത് മേളയുടെ സമാപന സമ്മേളനം ബി.ജെ.പി ജില്ലാ പ്രസിഡന്റ്‌ ബി.ബി. ഗോപകുമാർ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനാഘോഷങ്ങളോട് അനുബന്ധിച്ച് യുവമോർച്ച കൊല്ലം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മൂന്ന് ദിവസം നീണ്ടുനിന്ന നവഭാരത് മേള സമാപിച്ചു. കേന്ദ്ര സർക്കാർ പദ്ധതികളുടെ പ്രദർശനവും പ്രധാനമന്ത്രിയുടെ ജീവചരിത്രം അടങ്ങുന്ന പ്രദശനവും ഇവിടെ ഒരുക്കിയിരുന്നു. സമാപന സമ്മേളനം ബി.ജെ.പി ജില്ലാ പ്രസിഡന്റ്‌ ബി.ബി. ഗോപകുമാർ ഉദ്ഘാടനം ചെയ്തു. യുവമോർച്ച ജില്ലാ പ്രസിഡന്റ്‌ വിഷ്ണു പട്ടത്താനം അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ്‌ എ.ജി. ശ്രീകുമാർ, ജില്ലാ സെക്രട്ടറിമാരായ സുനിൽകുമാർ ചാത്തന്നൂർ, വി.എസ്. ജിതിൻദേവ്, യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറിമാരായ പി. അഖിൽ, അജിത് ചോഴത്തിൽ, ഇരവിപുരം മണ്ഡലം പ്രസിഡന്റ്‌ സന്ദീപ് സജീവ് എന്നിവർ സംസാരിച്ചു. ജില്ലാ ഭാരവാഹികളായ ജമുൻ ജഹാംഗീർ, ബബുൽദേവ്, നവീൻ ജി. കൃഷ്ണ, മഹേഷ്‌ മണികണ്ഠൻ, രാഹുൽ കൃഷ്ണൻ, ആർ. ചിപ്പി, കൃപ വിനോദ്, ബി. ഗോകുൽ, അനീഷ് ജലാൽ, ഐടി സെൽ കൺവീനർ അർജുൻ മോഹൻ, മീഡിയ സെൽ കൺവീനർ ദിനേശ് പ്രദീപ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ ഗോപകുമാർ, സൂര്യ ബി. ചന്ദ്രൻ, അഭിനസ് മണി, അഭിലാഷ്, മണ്ഡലം പ്രസിഡന്റുമാരായ പ്രണവ് താമരക്കുളം, ആർ. ശംഭു, കൃഷ്ണരാജ്, ജനറൽ സെക്രട്ടറിമാരായ അരുൺ പന്മന, അബിൻ ഷണ്മുഖൻ എന്നിവർ നേത്രത്വം നൽകി.