പരവൂർ: ശുചിത്വമിഷൻ നിർദ്ദേശപ്രകാരമുള്ള വിവിധ മാലിന്യ സംസ്കരണ പദ്ധതികൾ നടപ്പാക്കിയതിനും ഹരിതകർമ്മ സേനയെ ഉപയോഗിച്ച് അജൈവമാലിന്യം പരമാവധി ശേഖരിച്ചതിന്റെയും അടിസ്ഥാനത്തിൽ പൂതക്കുളം ഗ്രാമപഞ്ചായത്തിന് പുരസ്കാരം. പഞ്ചായത്തിലെ ഹരിതകർമ്മ സേനാംഗങ്ങളെ ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി മൊമെന്റോ നൽകി ആദരിച്ചു. ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.സദാനന്ദൻ പിള്ള ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എസ്.അമ്മിണിയമ്മ അദ്ധ്യക്ഷത വഹിച്ചു.