v

കൊല്ലം: ഡിപ്ലോമ അഡ്മിഷനുമായി ബന്ധപ്പെട്ട് ഐ.എച്ച്.ആർ.ഡി പോളിടക്‌നിക്കുകൾക്ക് നേരിട്ട് സ്‌പോട്ട് അഡ്മിഷൻ നടത്താൻ അനുമതി ലഭിച്ചതിനാൽ ഐ.എച്ച്.ആർ.ഡി.യുടെ മോഡൽ പോളിടെക്‌നിക് കോളേജിലേക്ക് അഡ്മിഷൻ ആഗ്രഹിക്കുന്ന, എസ്.ഐ.ടി.ടി.ആർ മുഖേന ഓൺലൈൻ അപേക്ഷ നൽകിയിട്ടുളളവർക്കും നൽകാത്തവർക്കും അവസരം. 9ന് ഉച്ചയ്ക്ക് 12ന് മുൻപായി ഐ.എച്ച്.ആർ.ഡി കോളേജുകളിൽ നേരിട്ടെത്തി അപേക്ഷ സമർപ്പിക്കണം. അപേക്ഷ നൽകിയവർക്ക് 11,12 തീയതികളിലും നൽകാത്തവർക്ക് 13,16 തീയതികളിലും സ്‌പോട്ട് അഡ്മിഷൻ നടത്തും.