കൊല്ലം: വ്യാപാരി വ്യവസായി സമിതി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് വിവിധ കേന്ദ്രങ്ങളിൽ റിലേ സത്യഗ്രഹം നടക്കും. ദേശീയപാതാ വികസനത്തിൽ കച്ചവടം നഷ്ടപ്പെടുന്ന വ്യാപാരികൾക്ക് നഷ്ടപരിഹാരവും പുനരധിവാസവും നൽകുക, തൊഴിലാളികൾക്ക് ഉപജീവന സഹായം നൽകുക, നഷ്ടപരിഹാര തുകയിന്മേലുള്ള നികുതി ഒഴിവാക്കുക.എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. രാവിലെ 10.30ന് ആരംഭിച്ച് വൈകിട്ട് 6ന് അവസാനിക്കും. ചാത്തന്നൂരിൽ ജില്ലാ സെക്രട്ടറി കെ.കെ. നിസാർ, കൊട്ടിയത്ത് ജില്ലാ പ്രസിഡന്റ് പീറ്റർ എഡ്വിൻ, കരുനാഗപ്പള്ളിയിൽ ജില്ലാ എക്സി. അംഗം അജയകുമാർ, ചവറയിൽ. ജില്ലാ ജോയിന്റ് സെക്രട്ടറി സന്തോഷ്.എന്നിവർ ഉദ്ഘടനം ചെയ്യും. സമര കേന്ദ്രങ്ങളിൽ സമാപന യോഗത്തിനു ശേഷം മുഖ്യമന്ത്രിക്കും ധനകാര്യ മന്ത്രിക്കും നിവേദനം നൽകും.