v

കൊല്ലം: എസ്‌.എസ്‌ സമിതി ഇൻസ്റ്റിറ്റ്യൂട്ട്‌ ഒഫ്‌ എഡ്യൂക്കേഷൻ റിസർച്ച്‌ ആൻഡ് ഡെവലപ്പ്മെന്റിന്റെ (സിയറാഡ്‌) ആഭിമുഖ്യത്തിൽ 10ന് രാവിലെ 11ന് മയ്യനാട് എസ്‌.എസ്‌.സമിതി അഭയകേന്ദ്രത്തിൽ മാനസികാരോഗ്യ ദിനാചരണം സംഘടിപ്പിക്കും. എം. നൗഷാദ്‌ എം.എൽ.എ
ഉദ്ഘാടനം ചെയ്യും. എസ്‌.എസ്‌ സമിതി മാനേജിംഗ്‌ ട്രസ്റ്റി ഫ്രാൻസീസ്‌ സേവ്യർ അദ്ധ്യക്ഷത വഹിക്കും. കൊല്ലം ഡി.എം.എച്ച്‌.പി നോഡൽ ഓഫീസർ ഡോ. ബി.എസ്‌. മിനി.മുഖ്യപ്രഭാഷണം നടത്തും. എസ്‌.എസ്‌ സമിതി സെക്രട്ടറി പയസ്‌ ആന്റണി, സിയറാഡ്‌ സെക്രട്ടറി സാജു നല്ലേപറമ്പിൽ, എസ്‌.എസ്‌ സമിതി സൈക്യാട്രിക്‌ സോഷ്യൽ വർക്കർ ഏയ്ബിൽ മത്തായി തുടങ്ങിയവർ പ്രസംഗിക്കും.