കൊല്ലം: ഗാന്ധിദർശൻ വേദി ചാത്തന്നൂർ നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഒക്ടോബർ രണ്ടിന് ഗാന്ധിജയന്തി ദിനത്തിൽ നടന്ന ചിത്രരചന, പെയിന്റിംഗ്, ഉപന്യാസം, ക്വിസ്, പ്രസംഗം മത്സരങ്ങളിൽ വിജയിച്ച കുട്ടികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി പരവൂർ മോഹൻദാസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് ആർ.ഡി. ലാൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി അഡ്വ. അജിത്ത്, നിയോജകമണ്ഡലം സെക്രട്ടറി ലക്ഷ്മി ടീച്ചർ, ഡോ. ജയചന്ദ്രൻ തെറ്റിക്കുഴി എന്നിവർ സംസാരിച്ചു. കാശിനാഥ്, രോഹിത്, സ്നേഹ, അനു, നന്ദന, ലക്ഷ്മി സുരേഷ്, ഗായത്രി, വൈഷ്ണവ്, ഹരീഷ്, ദേവപ്രിയ, ചന്ദന, സഞ്ജു എന്നിവർ സമ്മാനങ്ങൾ ഏറ്റുവാങ്ങി.