perumon-
പെരുമൺ എൻജിനിയറിംഗ് കോളേജിന്റെയും ജില്ലാ പഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ജില്ലാപഞ്ചായത്ത് ഹാളിൽ ആരംഭിച്ച സൗജന്യ ഓപ്ഷൻ ഫെസിലിറ്റേഷൻ സെന്റർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സാം കെ. ഡാനിയൽ ഉദ്‌ഘാടനം ചെയ്യുന്നു

കൊല്ലം : പെരുമൺ എൻജിനിയറിംഗ് കോളേജിന്റെയും ജില്ലാ പഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ജില്ലാപഞ്ചായത്ത് ഹാളിൽ സൗജന്യ ഓപ്ഷൻ ഫെസിലിറ്റേഷൻ സെന്റർ പ്രവർത്തനം ആരംഭിച്ചു. ജില്ലാ പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സാം കെ. ഡാനിയൽ ഉദ്‌ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ. ഇസഡ്.എ. സോയ, പഞ്ചായത്ത് സെക്രട്ടറി കെ. പ്രസാദ് തുടങ്ങിയവർ പങ്കെടുത്തു. ഓപ്ഷനുമായി ബന്ധപ്പെട്ട എല്ലാവിധ സംശയങ്ങൾക്കും പ്രഗത്ഭരായവരുടെ സേവനം ഇവിടെ ലഭ്യമാണ്.