പരവൂർ: പരവൂർ മുനിസിപ്പാലിറ്റിയിൽ ഐ.സി.ഡി.എസ് @ 46ന്റെ ഭാഗമായി പ്രദർശനം നടത്തി. അങ്കണവാടികളിൽ നടത്തുന്ന വിവിധ പ്രവർത്തനങ്ങൾ, ഐ.സി.ഡി.എസ്, ഐ.സി.പി.എസ്, വുമൺ പ്രൊട്ടക്ഷൻ പോഷൺ അഭിയാൻ, പേരന്റിംഗ് ക്ലിനിക്ക് എന്നിവയുടെ പ്രവർത്തനങ്ങൾ, അങ്കണവാടി പ്രീ-സ്കൂൾ പഠനോപകരണങ്ങൾ, പോർട്ട് പോളിയോ, പോഷകഹാര പ്രദർശനം, ഔഷധസസ്യ പ്രദർശനം എന്നിവയാണ് സംഘടിപ്പിച്ചത്. നഗരസഭ ചെയർപേഴ്സൺ പി.ശ്രീജ ഉദ്‌ഘാടനം ചെയ്തു. ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സഫർക്കയാൽ അദ്ധ്യക്ഷത വഹിച്ചു.