spc-
എസ് പി സി യൂണിറ്റ് ഉദ്ഘാടന ചടങ്ങിൽ എ .എം. ആരിഫ് എം .പി സംസാരിക്കുന്നു

തൊടിയൂർ : കരുനാഗപ്പള്ളി ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലും ഗേൾസ് സ്കൂളിലും സംസ്ഥാന സർക്കാർ പുതിയതായി അനുവദിച്ച സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റ് യൂണിറ്റുകളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു. മന്ത്രി വി. ശിവൻകുട്ടി ആദ്ധ്യക്ഷനായി.

സർക്കാരിന്റെ നൂറുദിന പരിപാടിയിൽ ഉൾപ്പെടുത്തിയാണ് യൂണിറ്റ് അനുവദിച്ചത്. ആഭ്യന്തര സുരക്ഷ, കുറ്റകൃത്യ നിവാരണം, മനസമാധാന പാലനം, ഗതാഗത നിയന്ത്രണം തുടങ്ങിയ കാര്യങ്ങളിൽ പൊലീസിനൊപ്പം പ്രവർത്തിക്കാൻ കേഡറ്റുകൾക്ക് പരിശീലനം ലഭിക്കും.

ഉദ്ഘാടനത്തിന്റെ ഭാഗമായി ബോയ്സ് സ്കൂളിൽ സി. ആർ. മഹേഷ് എം.എൽ.എയൂടെ അദ്ധ്യക്ഷനായ ചടങ്ങിൽ എ .എം. ആരിഫ് എം .പി മുഖ്യപ്രഭാഷണം നടത്തി. കരുനാഗപ്പള്ളി എ.സി.പി ഷൈനു തോമസ് പദ്ധതി വിശദീകരണം നടത്തി.
മുൻസിപ്പൽ ചെയർമാൻ കോട്ടയിൽ രാജു , എ.സുനിമോൾ മുൻസിപ്പൽ വൈസ് ചെയർപേഴ്സൺ, സാമൂഹ്യക്ഷേമ ബോർഡ് ചെയർപേഴ്സൺ സൂസൻ കോടി, വിദ്യാഭ്യാസ കായിക സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എൽ. ശ്രീലത, ആരോഗ്യകാര്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഡോ.പി. മീന, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ. അജയൻ, എസ് .എച്ച് .ഒ ജി .ഗോപകുമാർ,
സ്കൂൾ മാനേജർ വി.രാജൻ പിള്ള ,സ്കൂൾ ഭരണസമിതി പ്രസിഡന്റ് വി .പി .ജയപ്രകാശ് മേനോൻ, ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ വി. ഉഷ, ഹെഡ്മിസ്ട്രസ് മേരി ടി. അലക്സ്, ഗേൾസ് ഹെഡ്മാസ്റ്റർ കെ. ശ്രീകുമാർ, പി.ടി.എ പ്രസിഡന്റ് അനിൽ ആർ. പാലവിള എന്നിവർ സംസാരിച്ചു.