പുത്തൂർ: കുടിവെള്ളം ക്ഷാമം രൂക്ഷമായി പവിത്രേശ്വരം ഗ്രാമ പഞ്ചായത്തിലെ പ്ലാക്കാട് ഗ്രാമം . കഴിഞ്ഞ ഒരുമാസമായി പൈപ്പിലും കുടിവെള്ളം ലഭ്യമല്ല. സാധാരണക്കാർ തിങ്ങിപാർക്കുന്ന ഈ പ്രദേശത്ത് 350 രൂപ ചെലവാക്കിയാണ് ഒരു ബാരൽ വെള്ളം വാങ്ങുന്നത്. പ്ലാക്കാട് തുരുത്തെൽഭാഗത്താണ് കുടിവെള്ളക്ഷാമം രൂക്ഷം. എകദേശം 200പരം കുടുംബങ്ങളാണ് കുടിവെള്ളക്ഷാമത്തിന്റെ ദുരിതമനുഭവിക്കുന്നത്. കിടങ്ങിൽ തുരുത്തേൽമുക്ക് ഭാഗത്ത് റോഡ് സൈഡിൽ ഇട്ടിരുന്ന കുടിവെള്ളപ്പെപ്പ് ആശാസ്ത്രീയമായ നിർമ്മാണത്താൽ തകർന്നത് കൂടിവെള്ളക്ഷാമത്തിന് ആക്കംകൂട്ടി . ആദ്യം മൂന്ന് ദിവസം കൂടുമ്പോഴായിരുന്നു ജല വിതരണം എന്നാൽ ഇപ്പോൾ ജലവിതരണം പൂർണമായും നിലച്ചിട്ട് മാസങ്ങളായി. ഇതിന് എത്രയും വേഗം പരിഹാരം കാണണമെന്ന് നാട്ടുകാർ ഒന്നടങ്കം അവിശ്യപ്പെടുന്നു .
കുടിവെള്ളം കിട്ടാതെ ബുദ്ധിമുട്ടുന്ന ഗ്രാമവാസികളെ വെല്ലുവിളിക്കുന്ന സമീപനമാണ് അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത്. എത്രയും വേഗം കുടിവെള്ളമെത്തിക്കാനുള്ള നടപടി ഉണ്ടാകണം.
ജി.എൻ.മനോജ് (വാർഡ് മെമ്പർ)