ഓടനാവട്ടം : മുട്ടറ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ പുതുതായി അനുവദിച്ച എസ്. പി. സി പദ്ധതിയുടെ ഉദ്‌ഘാടനം മന്ത്രി കെ.എൻ. ബാലഗോപാൽ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ ജയശ്രീ വാസുദേവൻ പിള്ള അദ്ധ്യക്ഷയായി. വെളിയം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ. ബിനോജ് മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ. ഐ. ലത്തീഫ്, വാർഡ് മെമ്പർ ബി. എസ്.മീനാക്ഷി , പി.ടി.എ പ്രസിഡന്റ് ആർ. വി. ഗോപകുമാർ, സ്കൂൾ വികസന സമിതി ചെയർമാൻ സി. രാജു, എസ് .പി. സി ഭാരവാഹികൾ, പ്രിൻസിപ്പൽമാരായ നൂർസമാൻ, രശ്മിനായർ, പ്രഥമ അദ്ധ്യാപിക സൂസമ്മ, സ്റ്റാഫ് സെക്രട്ടറി മനു എന്നിവർ സംസാരിച്ചു.