കൊല്ലം: ദേശീയപാത 66 വീതി കൂട്ടുന്നതിനായി ഏറ്റെടുത്ത സ്ഥലത്തിന്റെ ഉടമകൾക്കുള്ള നഷ്ടപരിഹാരം അനുവദിക്കാൻ ആവശ്യമായ രേഖകൾ ഹാജരാക്കുന്നതിനുള്ള അദാലത്ത് ചാത്തന്നൂർ, വടക്കേവിള, കാവനാട്, കരുനാഗപ്പള്ളി യൂണിറ്റുകളിൽ 11 മുതൽ നടക്കും. ഏറ്റെടുക്കുന്ന ഭൂമിയുടെ അസൽ ആധാരം, മുന്നാധാരം, പുതിയ കരം രസീത്, കൈവശ, ജപ്തി ബാദ്ധ്യത രഹിത സർട്ടിഫിക്കറ്റ്, വസ്തുസംബന്ധമായ ബാദ്ധ്യത സർട്ടിഫിക്കറ്റ്, ഏറ്റെടുക്കുന്ന ഭൂമിയിൽ കെട്ടിടം ഉണ്ടെങ്കിൽ അതിന്റെ ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ്, തനത് വർഷത്തെ കെട്ടിട നികുതി രസീത്, ആധാർ, പാൻ കാർഡുകൾ, ബാങ്ക് അക്കൗണ്ട് പാസ്ബുക്ക് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, നൽകുന്ന രേഖകളിൽ പേരിലോ വിലാസത്തിലോ വ്യത്യാസമുണ്ടെങ്കിൽ വില്ലേജ് ഓഫീസറുടെ വൺ ആൻഡ് സെയിം സർട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം.
# അദാലത്ത് നടക്കുന്ന യൂണിറ്റ് - തീയതി- വില്ലേജ്
ചാത്തന്നൂർ: 11ന് മീനാട്, 12ന് ചിറക്കര, കല്ലുവാതുക്കൽ, 13ന് പാരിപ്പള്ളി
വടക്കേവിള: 11ന് ആദിച്ചനല്ലൂർ, 12ന് തഴുത്തല,13ന് മയ്യനാട്, 16ന് ശക്തികുളങ്ങര
കാവനാട്: 11ന് നീണ്ടകര, 12ന് ചവറ, 13ന് പന്മന, 16ന് വടക്കുംതല
കരുനാഗപ്പള്ളി: 11ന് കരുനാഗപ്പള്ളി, 12ന് ആദിനാട്, അയണിവേലികുളങ്ങര, 13ന് കുലശേഖരപുരം, 16ന് ഓച്ചിറ