കൊല്ലം: ഗാന്ധിജയന്തി വാരാഘോഷത്തോടനുബന്ധിച്ച് ജില്ലാ ഭരണകൂടം, ജില്ലാ ഇൻഫർമേഷൻ ഓഫീസ്, കൊട്ടിയം മന്നം മെമ്മോറിയൽ എൻ.എസ്.എസ് കോളേജ്, ഗാന്ധിപീസ് ഫൗണ്ടേഷൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ 'ഗാന്ധിയൻ മൂല്യങ്ങളുടെ കാലിക പ്രസക്തി' എന്നവിഷയത്തിൽ നടത്തിയ ഓൺലൈൻ ഉപന്യാസ രചനാ മത്സര വിജയികൾക്കുള്ള സമ്മാന വിതരണം 11ന് രാവിലെ 10ന് കളക്ടറുടെ ചേമ്പറിൽ നടക്കും. കോളേജ് അദ്ധ്യാപികയായ ഡോ. പെട്രീഷ്യ ജോൺ, ഗാന്ധി പീസ് ഫൗണ്ടേഷൻ സെക്രട്ടറി ജി.ആർ. കൃഷ്ണകുമാർ, ശ്രീനാരായണ പഠന കേന്ദ്രം ഡയറക്ടർ കെ.എസ്. ജ്യോതി എന്നിവരായിരുന്നു വിധി കർത്താക്കൾ. മത്സരത്തിൽ എസ്. അദ്വൈത് (ക്ലാസ്- 10, ഓക്‌സിലിയം ഇംഗ്ലീഷ് മീഡിയം സ്‌കൂൾ, കൊട്ടിയം) ഒന്നാം സ്ഥാനവും ബി.ആർ. ദിയരൂപ്യ (ക്ലാസ്- 9, ശ്രീനാരായണ പബ്ലിക് സ്‌കൂൾ, വടക്കേവിള) രണ്ടാം സ്ഥാനവും അജ്മൽ മുഹമ്മദ് (ക്ലാസ് - 9, ടി.കെ.എം സെന്റിനറി പബ്ലിക് സ്‌കൂൾ, കരിക്കോട്) മൂന്നാം സ്ഥാനവും നേടി വിജയിച്ചു.