പുത്തൂർ: പാങ്ങോട് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ നവരാത്രി മണ്ഡപം കരിമ്പിൻപുഴ ശിവശങ്കര ആശ്രമം മഠാധിപതി സ്വാമി ആത്മാനന്ദ ഉദ്ഘാടനം ചെയ്തു. ക്ഷേത്ര ഭരണസമിതി പ്രസിഡന്റ് ബാലകൃഷ്ണ പിള്ള, സെക്രട്ടറി ഇൻചാർജ് സന്തോഷ് ചിറ്റേടം എന്നിവർ സംസാരിച്ചു. ക്ഷേത്രത്തിലെ നവരാത്രി പൂജയ്ക്ക് തുടക്കമായി.