എഴുകോൺ: കഞ്ചാവ് വിൽപന നടത്തിയ യുവാക്കളെ എഴുകോൺ പൊലീസ് പിടികൂടി. കുണ്ടറ മുളവന സ്വദേശികളായ ബിൻസൺ 18, സിദ്ധാർത്ഥൻ 19 എന്നിവരാണ് പിടിയിലായത്. ഇരുമ്പനങ്ങാട് സർപ്പക്കാവിന് സമീപം ചെറു പൊതികളാക്കി ആവശ്യക്കാർക്ക് കച്ചവടം നടത്തി വരികയായിരുന്നു. എഴുകോൺ ഐ.എസ്.എച്ച്.ഒ ടി.എസ്.ശിവപ്രകാശ്, എസ്. ഐ എ.അനീസ്, എ.എസ്.ഐ മാരായ അജിത്ത്, ശ്രീനിവാസൻ ,സഞ്ജീവ് മാത്യു, സി.പി. ഒ ബിനിൽ, സുജിത്ത് എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.