ശാസ്താംകോട്ട: വർഗീയതയ്ക്കും വിഘടനവാദത്തിനും ഭീകരവാദത്തിനുമെതിരെ കോൺഗ്രസ് മൈനാഗപ്പള്ളി കിഴക്ക് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി സ്മൃതി യാത്ര നടത്തി. മുൻ ബ്ലോക്ക് പ്രസിഡന്റ് വൈ. എ.സമദ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് വിദ്യാരംഭം ജയകുമാർ അദ്ധ്യക്ഷനായി. ഡി.സി.സി ജനറൽ സെക്രട്ടറി വൈ.ഷാജഹാൻ , പി.എം.സെയ്ദ് , രവി മൈനാഗപ്പള്ളി, എസ്.രഘുകുമാർ, ചിറക്കുമേൽ ഷാജി, തച്ചിരേഴ്ത്ത് സോമൻ പിള്ള, മനാഫ് മൈനാഗപ്പള്ളി, കെ.പി.അൻസർ, പി.അബ്ലാസ്, കൊയ് വേലി മുരളി , എം.എ.സമീർ ,തടത്തിൽ സലിം ,പ്രശാന്ത് പ്രണവം, പി. ചിത്രലേഖ, ശാന്തകുമാരി, സുരീന്ദ്രൻ, ഇടവനശ്ശേരി ബഷീർ, അനി കുട്ടൻ, രഘുവരൻ തുടങ്ങിയവർ നേതൃത്വം നൽകി.