ഇരവിപുരം: പുത്തൻനട ഗവ. എൽ.പി.എസിൽ ഒരുക്കിയ ശിശുസൗഹൃദ ക്ലാസ് റൂമിന്റെ ഉദ്ഘാടനം വാർഡ് കൗൺസിലർ ടി.പി. അഭിമന്യു നിർവഹിച്ചു. എസ്.എം.സി ചെയർമാൻ രചന അദ്ധ്യക്ഷത വഹിച്ചു. വികസന സമിതി ചെയർമാൻ വി. ബാഹുലേയൻ, എസ്.ആർ.ജി കൺവീനർ എൽ. മിനിമോൾ എന്നിവർ സംസാരിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് കെ.വി. അനിത സ്വാഗതവും പ്രീ പ്രൈമറി അദ്ധ്യാപിക ദീപ നന്ദിയും പറഞ്ഞു. സംഗീതമൂല, ഗണിതമൂല, പാവമൂല, നിർമാണമൂല, ചിത്രമൂല, വായനമൂല, തുടിതാളം, ശാസ്ത്രമൂല, അക്ഷരത്തോണി തുടങ്ങിയവയാണ് എസ്.എസ്.കെ ഫണ്ട് വിനിയോഗിച്ച് ഒരുക്കിയിരിക്കുന്നത്.