കരുനാഗപ്പള്ളി: സി.പി.ഐ കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച മണ്ഡലം പ്രവർത്തക സമ്മേളനം മുൻ മന്ത്രി മുല്ലക്കര രത്നാകരൻ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ മുൻ എം.എൽ.എ ആർ.രാമചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. ആർ.സോമൻപിള്ള അദ്ധ്യക്ഷത വഹിച്ചു. എം.എസ്.താര, വിജയമ്മലാലി, ജെ.ജയകൃഷ്ണപിള്ള, കടത്തൂർ മൺസൂർ, ജഗത് ജീവൻ ലാലി എന്നിവർ പ്രസംഗിച്ചു.