കുണ്ടറ: കെ.പി.എം.എസ് കുണ്ടറ യൂണിയന്റെ നേതൃത്വത്തിൽ നടന്ന ചന്ദ്രശേഖര ശാസ്ത്രി അനുസ്മരണം ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ സംസ്ഥാന കമ്മിറ്റി അംഗം എൽ. രാജൻ അദ്ധ്യക്ഷത വഹിച്ചു. കുണ്ടറ യൂണിയൻ സെക്രട്ടറി അനൂ മതിലകം സ്വാഗതവും സംസ്ഥാന കമ്മിറ്റി അംഗം ശർമ്മ നന്ദിയും പറഞ്ഞു.