കൊല്ലം:സംസ്ഥാന എൻജിനീയറിംഗ് എൻട്രൻസ് പരീക്ഷയിൽ മൂന്നാം റാങ്ക് നേടിയ എം.ആർ.എ 117 ജയകൃഷ്ണയിൽ നയൻ കിഷോർ നായരെ വടക്കേവിള മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു. ഡി.സി.സി.ജനറൽ സെക്രട്ടറി അൻസർ അസീസ് പൊന്നാടയണിച്ച് ഉപഹാരം നൽകി. കോൺഗ്രസ് വടക്കേവിള മണ്ഡലം പ്രസിഡന്റ് ശിവരാജൻ വടക്കേവിള, കോർപ്പറേഷൻ കൗൺസിലർ ശ്രീദേവിയമ്മ, എം.സുജയ്, ശിവപ്രസാദ്, സിദ്ധാർത്ഥൻ, അഫ്സൽ തമ്പോര്, സന്തോഷ് കുമാർ, കൃഷ്ണൻകുട്ടി, ജലീൽ, ബോബൻ, സുകു കാഞ്ഞങ്ങാട് എന്നിവർ പങ്കെടുത്തു.