ഓച്ചിറ: ബി.ജെ.പി ക്ലാപ്പന 21-ാം നമ്പർ ബൂത്ത്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ ക്ലാപ്പനയിലെ 9-ാം നമ്പർ അങ്കണവാടി നവീകരിച്ചു നൽകി. പ്രധാന മന്ത്രി നരേന്ദ്ര മോദിജിയുടെ ജന്മദിനത്തോടനുബന്ധിച്ച് നടന്ന സേവ ഔർ സമർപ്പൺ അഭിയാൻ പരിപാടിയുടെ ഭാഗമായി നടന്ന നവീകരണ പ്രവർത്തനത്തിന് ബൂത്ത്‌ പ്രസിഡന്റ് സുരേഷ് കുമാർ നേതൃത്വം നൽകി. ബി.ജെ.പി പഞ്ചായത്ത് സമിതി പ്രസിഡന്റ് രണജിത്ത്, പഞ്ചായത്ത്‌ സമിതി വൈസ് പ്രസിഡന്റ് ശിവകുമാർ ചക്കുപുരയിൽ, മണ്ഡലം കമ്മറ്റി അംഗം കൃഷ്ണകുമാർ, പി.കെ രാജൻ, രാജു മഹിമ, അനിൽ കോതേരിൽ, വിനോദ് തുടങ്ങിയവർ പങ്കെടുത്തു.