കരുനാഗപ്പള്ളി : ജനകീയ സംഗീതജ്ഞൻ വി. കെ. ശശിധരന്റെ ഓർമ്മകൾ പങ്കിട്ട് ഗ്രന്ഥശാലാ പ്രവർത്തകർ. കരുനാഗപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ വി.കെ.എസ് അനുസ്മരണം സംഘടിപ്പിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ .ബി .മുരളീകൃഷ്ണൻ അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു. ലൈബ്രറി കൗൺസിൽ താലൂക്ക് പ്രസിഡന്റ് പി. ബി .ശിവൻ അദ്ധ്യക്ഷനായി. സെക്രട്ടറി വി. വിജയകുമാർ, എം. സുഗതൻ, ഐസക് ഡാനിയേൽ, വി .എം. രാജ്മോഹൻ, വി .പി .ജയപ്രകാശ് മേനോൻ ,മണപ്പള്ളി ഉണ്ണികൃഷ്ണൻ, കെ. ജി .ശിവപ്രസാദ് തുടങ്ങിയവർ സംസാരിച്ചു. വി.കെ.എസി ന്റെ ഗാനങ്ങൾ വരലക്ഷ്മിയും ഗാനങ്ങളുടെ നൃത്താവിഷ്ക്കാരം പ്രിയദർശിനിയും അവതരിപിച്ചു.