പത്തനാപുരം : ഒമ്പതാംക്ലാസ് വിദ്യാർത്ഥിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ ഓട്ടോറിക്ഷാ ഡ്രൈവറെ കുന്നിക്കോട് പൊലീസ് അറസ്റ്റ് ചെയ്തു. തലവൂർ കുരാ രോഹിണി ഭവനിൽ രഘുവാ(26)ണ് പിടിയിലായത്. തലവൂരിൽ വാടകയ്ക്ക് താമസിക്കുന്ന ഒമ്പതാംക്ലാസ് വിദ്യാർത്ഥിയെ ഇയാളുടെ ഓട്ടോറിക്ഷയിലും വാടകവീട്ടിലും വെച്ച് പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി.
ബന്ധത്തിൽ നിന്ന് പെൺകുട്ടി പിന്മാറിയപ്പോൾ പുറത്ത് പറയുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു. അറസ്റ്റിലായ രഘു രണ്ടു കുട്ടികളുടെ പിതാവാണ്. കുന്നിക്കോട് എസ്. എച്ച് .ഒ പി എ. മുബാറക്, എസ്.ഐ വൈശാഖ് കൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.