കരുനാഗപ്പള്ളി: കേരള ഗാന്ധി എന്നറിയപ്പെടുന്ന കെ. കേളപ്പന് കേരള സർക്കാർ അർഹമായ സ്മാരകം നിർമ്മിക്കണമെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന സംഘടന സെക്രട്ടറി സി. ബാബു അഭിപ്രായപ്പെട്ടു. കെ. കേളപ്പന്റെ 50-ാം ചരമ വാർഷികത്തിന്റെ ഭാഗമായി കേരള ക്ഷേത്ര സംരക്ഷണ സമിതി കൊല്ലം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗത്തിൽ ക്ഷേത്ര സംരക്ഷണ സമിതി ജില്ലാ വൈസ് പ്രസിഡന്റ് ശ്രീദേവി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എസ്. വേണുഗോപാൽ, സംസ്ഥാന വൈസ് പ്രസിഡന്റ് പ്രസന്ന കുമാരി, സംസ്ഥാന കൗൺസിൽ അംഗം കെ. ജി. രാമചന്ദ്രൻ, ജില്ലാ ജോ. സെക്രട്ടറി, എസ്. കാർത്തികേയൻ, ശാഖ പ്രസിഡന്റ് ശിവശങ്കരപിള്ള, ഡോ. കണ്ണൻ കന്നേറ്റിൽ തുടങ്ങിയവർ സംസാരിച്ചു.