പത്തനാപുരം :എസ്.എൻ.ഡി.പി യോഗം പത്തനാപുരം യൂണിയൻ യൂത്ത് മൂവ്മെന്റ് - സൈബർ സേന നേതൃത്വത്തിൽ 10 ന് വൈകിട്ട് 7 മണിയ്ക്ക് ഓൺലൈനായി സംരംഭകത്വ വെബിനാർ സംഘടിപ്പിക്കുന്നു. കൊവിഡ് കാല സാമ്പത്തിക പ്രതിസന്ധി സ്വയം തൊഴിലിലൂടെ എങ്ങനെ അതിജീവിക്കാം എന്നതാണ് വിഷയം. വെബിനാറിന്റെ ഓൺലൈൻ ഉദ്ഘാടനം യൂണിയൻ സെക്രട്ടറി ബി.ബിജു നിർവഹിക്കും.
അനീഷ് എസ്. ചേപ്പാട് ക്ലാസ് നയിക്കും. യൂത്ത് മൂവ്മെന്റ് യൂണിയൻ പ്രസിഡന്റും യൂണിയൻ കൗൺസിലറുമായ റിജു. വി ആമ്പാടി അദ്ധ്യക്ഷനാകും. യൂണിയൻ പ്രസിഡന്റ് ആദംകോട് കെ. ഷാജി മുഖ്യപ്രഭാഷണം നടത്തും.
യൂത്ത് മൂവ്മെന്റ് കേന്ദ്ര സമിതി വൈസ് ചെയർമാൻ രഞ്ജിത്ത് രവീന്ദ്രൻ, ശ്രീനാരായണ എംപ്ലോയീസ് ഫാറം സംസ്ഥാന പ്രസിഡന്റ് എസ്.അജുലാൽ , സൈബർ സേന കേന്ദ്ര സമിതി കൺവീനർ ധന്യ സതീഷ്, സൈബർ സേന കേന്ദ്ര സമിതി അംഗം അഭിലാഷ് റാന്നി, യൂത്ത് മൂവ്മെന്റ് ജില്ലാ ചെയർമാൻ സിബു വൈഷ്ണവ്, സൈബർ സേന ജില്ലാ ചെയർമാൻ രഞ്ജിത്ത് കണ്ടച്ചിറ, യൂണിയൻ യൂത്ത് മൂവ്മെന്റ് വൈസ് പ്രസിഡന്റ് എം. മഞ്ചേഷ്, യൂണിയൻ ഭാരവാഹികൾ, യൂണിയൻ വനിതാ സംഘം, യൂത്ത് മൂവ്മെന്റ്, സൈബർ സേന, കുമാരി സംഘം ഭാരവാഹികൾ തുടയവർ സംസാരിക്കും.
യൂത്ത് മൂവ്മെന്റ് യൂണിയൻ സെക്രട്ടറിയും സൈബർ സേന കേന്ദ്രസമിതി ജോ. കൺവീനറുമായ ബിനു സുരേന്ദ്രൻ സ്വാഗതവും സൈബർ സേന ജില്ല വൈസ് ചെയർമാൻ വി.റെജി നന്ദിയും പറയും.