തൊടിയൂർ ഗവ: ഹയർ സെക്കൻഡന്ററി സ്കൂളിലെ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ സർഗാത്മകതയുടെ അഞ്ച് ദിനങ്ങൾ എന്ന പേരിൽ ആരംഭിച്ച ശിൽപ്പശാല കരുനാഗപ്പള്ളി എ.ഇ.ഒ കെ.അജയൻ ഉദ്ഘാടനം ചെയ്തു. വിദ്യാരംഗം സെക്രട്ടറി ചരൺ കൃഷ്ണ. കെ അദ്ധ്യക്ഷനായി. വിദ്യാരംഗം സബ് ജില്ലാ കോർഡിനേറ്റർ കെ. ആർ. വത്സൻ, പി.ടി.എ പ്രസിഡന്റ് സാംസൺ, സലീം ഷാ, സുശീല കുമാരി , ബി.ആർ.നന്ദന , മഹാദേവ് എന്നിവർ സംസാരിച്ചു. എഴുത്തകം, മൊഴിച്ചൂട്ട്, കഥാർസിസ്, മഴവില്ല്, വായനയുടെ വഴികൾ എന്ന പേരിലുള്ള സെഷനുകൾ ടി.ആർ മുരളീകൃഷ്ണൻ, പ്രശാന്ത് പങ്കൻ, ഷിബു മുത്താട്ട്,ആർ.ബി. ഷജിത്ത് അജ്മൽ കക്കോവ് എന്നിവർ നേതൃത്വം നൽകി.