കൊല്ലം: അർപ്പണബോധവും അതിലുപരി കാരുണ്യവുമുള്ള അദ്ധ്യാപകർക്കു മാത്രമേ മികച്ച തലമുറയെ വാർത്തെടുക്കാൻ സാധിക്കുകയുള്ളൂവെന്ന് മേയർ പ്രസന്ന ഏണസ്റ്റ് പറഞ്ഞു. ഒരേദിവസം ഒരേ യൂണിവേഴ്സിറ്റിയിൽ നിന്നു കൊമേഴ്‌സിൽ ഡോക്ടറേറ്റ് നേടിയ കൊല്ലം ചാപ്റ്റർ കോളേജിലെ അദ്ധ്യാപക ദമ്പതികളായ ഡോ. എസ്. വിഷ്ണു, ഡോ. എം.എസ്. ഗായത്രി എന്നിവർക്ക് ചാപ്റ്റർ കുടുംബാംഗങ്ങൾ നൽകിയ ആദരവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മേയർ.
ചാപ്റ്ററിലെ അദ്ധ്യാപകനായിരുന്ന ഡോ. ബിനീഷിനെയും ചടങ്ങിൽ ആദരിച്ചു. ചാപ്റ്റർ കോളേജ് ഡയറക്ടർ ടി. മോഹനൻ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് എക്സ്. ഏണസ്റ്റ്, ഡിവൈ എസ്.പി പ്രദീപ്കുമാർ, രാജീവ് ആലുങ്കൽ, സൂസി മോഹനൻ, വി.എസ്. ശ്രീകുമാർ, ടി. സതീഷ് കുമാർ, ബിജു കാഞ്ചൻ, സിന്ധു, ജോൺ പി.മാത്യു, ആർ. തുളസി, അഷ്ടമുടി രവികുമാർ, ആർ. ഓമനക്കുട്ടൻ എന്നിവർ സംസാരിച്ചു.