കരുനാഗപ്പള്ളി: സംസ്ഥാന പ്രവേശന പരീക്ഷാ കമ്മിഷണറുടെ നിർദ്ദേശാനുസരണം കെ.ഇ.എ.എം 2021 എൻജിനീയറിംഗ്/ ഫാർമസി കോഴ്‌സുകളിലേക്ക് ഓപ്ഷൻ നൽകുന്നതിനും അനുബന്ധ സംശയ നിവാരണങ്ങൾക്കും സെന്ററുകൾ ആരംഭിച്ചു. കോളേജ് ഒഫ് എൻജിനീയറിംഗ്, കരുനാഗപ്പള്ളിയുടെയും ഹയർ സെക്കൻഡറി സ്‌കൂളുകളിലെ കരിയർ ഗൈഡൻസ് സെല്ലുകളുടെയും സംയുക്ത ആഭിമുഖ്യത്തിലാണ് സെന്ററുകൾ പ്രവർത്തിക്കുന്നത്. പരിശീലനം ലഭിച്ച അദ്ധ്യാപകരുടെ നേതൃത്വത്തിലുള്ള ടീം കെ.ഇ.എ.എം ഓപ്ഷൻ രജിസ്‌ട്രേഷൻ സൗജന്യമായി ചെയ്തു നൽകും. പ്രവേശന പരീക്ഷ എഴുതി, യോഗ്യത നേടിയ വിദ്യാർത്ഥികൾക്ക് കോളേജ് / കോഴ്സ് ഓപ്ഷനുകൾ ഒക്ടോബർ 9 -ം തീയതി വൈകിട്ട് 4 മണി വരെ ഈ സെന്ററുകളിൽ നിന്ന് നൽകാം. 1. കോളേജ് ഒഫ് എൻജിനീയറിംഗ്, കരുനാഗപ്പള്ളി, 2. ബി.എച്ച്.എസ്.എസ് , കരുനാഗപ്പള്ളി, 3. ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ , തഴവ, 4. ഗവ.ഹയർ സെക്കൻഡറി സ്കൂൾ , ഓച്ചിറ, 5. മിലാദി ഷെരീഫ് ഹയർ സെക്കൻഡറി സ്കൂൾ , മൈനാഗപ്പള്ളി, 6. ഗവ.ഹയർ സെക്കൻഡറി സ്കൂൾ , കുഴിത്തുറ 7. പന്മന മനയിൽ ഹയർ സെക്കൻഡറി സ്കൂൾ . കൂടുതൽ വിവരങ്ങൾക്ക് : 9497618731, 9400423081, 9447594171.