കൊട്ടാരക്കര: ശ്രീമഹാഗണപതി ക്ഷേത്രത്തിൽ നവരാത്രി മഹോത്സവത്തിന് തുടക്കമായി. എല്ലാ ദിവസവും ദേവീ ഭാഗവത പാരായണം, സംഗീതാർച്ചന,നവരാത്രി പൂജ, വിശേഷാൽ പൂജകൾ, ദീപാരാധന എന്നിവ നടക്കും. 12ന് പൂജവയ്പ്പ്. 15ന് രാവിലെ പൂജയെടുപ്പ് തുടർന്ന് വിദ്യാരംഭം. വിദ്യാരംഭത്തിനുള്ള രജിസ്ട്രേഷൻ ആരംഭിച്ചെന്ന് ക്ഷേത്രോപദേശക സമിതി ഭാരവാഹികൾ അറിയിച്ചു.