കുളത്തൂപ്പുഴ: കേരള ക്ഷേത്ര സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ കുളത്തൂപ്പുഴയിൽ കെ. കേളപ്പൻ സ്മൃതി ദിനം ആചരിച്ചു. വിശ്വഹിന്ദുപരിഷത്ത് സംസ്ഥാന സദ് സംഗ പ്രമുഖ് കുളത്തൂപ്പുഴ എൻ. ഉണ്ണികൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തി. കേരള ക്ഷേത്ര സംരക്ഷണ സമിതി ജില്ലാ ജോയിന്റ് സെക്രട്ടറി എം .കൃഷ്ണൻ കുട്ടി, ഗ്രാമ പഞ്ചായത്ത് അംഗം പി. ജയകൃഷ്ണൻ, രാധാകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.