കൊട്ടാരക്കര: കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ ശമ്പളം തുടർച്ചയായി മുടങ്ങുന്നതിലും പത്തുവർഷമായി ശമ്പള പരിഷക്കരണം നടപ്പാക്കാത്തതിലും പ്രതിഷേധിച്ച് കെ.എസ്.ടി.ഇ.എസ്( ബി.എം.എസ്) പ്രവർത്തകർ കൊട്ടാരക്കര ഡിപ്പോയിൽ പ്രതിഷേധ ധർണ നടത്തി. കെ.എസ്.ടി.ഇ.എസ് ജില്ലാ ഈസ്റ്റ് പ്രസിഡന്റ് പി.കെ.മുരളീധരൻ നായർ, ജില്ലാ സെക്രട്ടറി
എം.ഗിരീഷ്കുമാർ,ജില്ലാ വർക്കിംഗ് പ്രസിഡന്റ് എസ്.ഗിരീഷ്, എൻ.ജി.ഒ സംഘ് സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ. രാധാകൃഷ്ണപിള്ള, ഡി.ശിവകുമാർ, കെ.അജിൽ, എം.സുരേഷ് കുമാർ എന്നിവർ സംസാരിച്ചു.