പ്ലാൻ അസിസ്റ്റന്റ് ഒഴിവ്

കടയ്ക്കൽ : ഗ്രാമപഞ്ചായത്തിൽ ഇ- ഗ്രാമസ്വരാജ് പോർട്ടലിലെ പ്രവർത്തനങ്ങൾക്ക് സാങ്കേതിക സഹായം നൽകുന്നതിന് ഒരു പ്രോജക്ട് അസിസ്റ്റന്റ് ഒഴിവുണ്ട്. ഒരു വർഷ കാലയളവിലേക്ക് കരാർ അടിസ്ഥാനത്തിലേക്കുള്ള നിയമനത്തിന് നിശ്ചിത യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ ഗ്രാമ പഞ്ചായത്തിൽ ലഭിക്കേണ്ട അവസാന തീയതി 12ന് വൈകിട്ട് 3 മണി. ഇന്റർവ്യൂ 22ന് രാവിലെ 11മണി.

സംസ്ഥാന സാങ്കേതിക പരീക്ഷ കൺട്രോളർ/ സാങ്കേതിക വിദ്യാഭ്യാസ ബോർഡ് നടത്തുന്ന മൂന്ന് വർഷത്തെ ഡിപ്ലോമ ഇൻ കൊമേഴ്സ്യൽ പ്രാക്റ്റീസ് / ഡിപ്ലോമ ഇൻ കംമ്പ്യൂട്ടർ ആപ്ലിക്കേഷൻ ആൻഡ് ബിസിനസ് മാനേജ്മെന്റ് പാസായിരിക്കണം. അല്ലെങ്കിൽ കേരളത്തിലെ സർവ്വകലാശാലകൾ അംഗീകരിച്ചിട്ടുള്ള ബിരുദവും ഒപ്പം ഒരുവർഷത്തിൽ കുറയാതെയുള്ള അംഗീകൃത ഡിപ്ലോമ ഇൻ കംമ്പ്യൂട്ടർ ആപ്ലിക്കേഷനോ, പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ കംമ്പ്യൂട്ടർ ആപ്ലിക്കേഷനോ പാസാകണം. പ്രായപരിധി 2021 ജനുവരി 1 ന് 18 നും 30 നും ഇടയിൽ. പട്ടികജാതി /പട്ടിക വിഭാഗക്കാർക്ക് 3 വർഷത്തെ ഇളവ്.