കൊല്ലം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ബി.എസ്.എൻ.എൽ യൂണിയനുകളുടെ ജില്ലാ കോ ഓർഡിനേഷൻ കമ്മിറ്റി നേതൃത്വത്തിൽ ജില്ല ജനറൽ മാനേജരുടെ ഓഫീസിലേക്ക് മാർച്ച് നടത്തി.എ.ഐ.ബി.ഡി.എ സംസ്ഥാന വൈസ് പ്രസിഡന്റ്‌ കെ. മോഹനൻ പിള്ള ഉദ്ഘാടനം ചെയ്തു. എംപ്ലോയീസ് യൂണിയൻ ജില്ലാ പ്രസിഡന്റ് ആർ. മഹേശൻ അദ്ധ്യക്ഷനായി. ജില്ലാ കോ ഓർഡിനേഷൻ കമ്മിറ്റി കൺവീനർ ഡി. അഭിലാഷ്, എംപ്ലോയീസ് യൂണിയൻ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി കെ.എൻ. ജ്യോതി ലക്ഷ്മി, സി.സി.എൽ.യു ജില്ലാ സെക്രട്ടറി സി. രാജശേഖരൻ എന്നിവർ സംസാരിച്ചു. എംപ്ലോയീസ് യൂണിയൻ ജില്ലാ ട്രഷറർ സി ലാലു നന്ദി പറഞ്ഞു.