കുളത്തൂപ്പുഴ : ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി .അനിൽകുമാറിന്റെ പേരിൽ വീണ്ടും വ്യാജ ഫേസ്ബുക്ക് അക്കൗണ്ട്. കഴിഞ്ഞ ഏതാനും മാസങ്ങൾക്ക് മുമ്പ് സമാന രീതിയിൽ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ആരംഭിച്ച് നിരവധി പേരുടെ കൈയിൽ നിന്ന് സാമ്പത്തികം ആവശ്യപ്പെട്ടു. ഇത് ശ്രദ്ധയിൽപ്പെട്ട പ്രസിഡന്റ് ബന്ധപ്പെട്ട അധികാരികൾക്ക് പരാതി നൽകിയിരുന്നു. വേണ്ടപ്പെട്ട ഉന്നത അധികാരികൾക്ക് വീണ്ടും പരാതി നൽകുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി .അനിൽകുമാർ അറിയിച്ചു.