കൊല്ലം: സൗന്ദര്യ ലഹരി ഉപാസന മണ്ഡലിയുടെ ആഭിമുഖ്യത്തിൽ നവരാത്രിയോടനുമ്പന്ധിച്ച് കേരളത്തിലെ എല്ലാ ക്ഷേത്രങ്ങളിലും 9 ദിവസം ആദി ശങ്കര ഭഗവദ് പാദരുടെ പ്രസിദ്ധ കൃതിയായ സൗന്ദര്യ ലഹരി പാരായണ യജ്ഞം നടത്തും. കൊല്ലം പുതിയകാവ് ഭഗവതി ക്ഷേത്രത്തിൽ ശബരിമല മുൻ മേൽശാന്തി ഇടമന ബാലമുരളി ഭദ്രദീപം കൊളുത്തി ഉദ്‌ഘാടനം ചെയ്തു. ക്ഷേത്രം പ്രസിഡന്റ് ഡോ.ജി.മോഹൻ, അഖില ഭാരത ഭാഗവതസത്ര സമിതി പ്രസിഡന്റ് എസ്.നാരായണ സ്വാമി എന്നിവർ സംസാരിച്ചു. ഡോ.ലക്ഷ്മി ജനാർദ്ദനൻ, മീനാ രാമകൃഷ്ണൻ, രാജലക്ഷ്മി ശങ്കർ, ലതാ നരസിംഹൻ, എസ്. ശങ്കര സുബ്രഹ്മണ്യൻ, പുഷ്‌പാശേഖരൻ, ഗോമതി വെങ്കിടാചലം, വനജ ശങ്കരൻ, രാധിക രാമസുബ്രഹ്മണ്യൻ എന്നിവർ സ്തോത്ര പാരായണത്തിന് നേതൃത്വം നൽകി.