കൊട്ടാരക്കര: തൃക്കണ്ണമംഗൽ കടലാവിള ജംഗ്ഷനിൽ നിയന്ത്രണംവിട്ട ജീപ്പ് വീടിന്റെ മതിലും ഗേറ്റും ഇടിച്ചുതകർത്തു. ബൈക്കിൽ ഇടിച്ചശേഷമാണ് റോഡിന്റെ മറുവശത്തേക്ക് കടന്ന് മതിലിൽ ഇടിച്ചത്. ആർക്കും പരിക്കില്ല. ഇന്നലെ രാത്രി ഏഴരയോടെയാണ് സംഭവം.